Wednesday 24 August 2011

POEM (Soumya, Malayalam, Batch 2010-2011)

1 comment:

  1. കേരളശ്രീ
    മലയാളത്തറവാട്ടിന്‍ മച്ചകത്തില്‍
    പഴമതന്‍ പനയോലക്കെട്ടഴിഞ്ഞു
    സഹ്യമാം സുന്ദരകേരളത്തില്‍
    സത്യസമത്വ സമന്വയമായ്
    കേളികൊട്ടുണരുന്ന കേരളത്തിന്‍
    കേരകേദാരങ്ങളണി നിരന്നു
    പാണര്‍പാട്ടിന്റെ പാലാഴിയില്‍
    പൂഞ്ചോല തന്നുടല്‍ പൂകിയല്ലോ
    പച്ച വിരിച്ചൊരാ പാടങ്ങളും
    പുന്നെല്ലിന്‍ നറുമണം പുണരുന്നു
    മന്നവര്‍ക്കെല്ലാമൊരേ സ്വരമായ്
    മലയാണ്‍മ തന്നുടെ മാതാവല്ലോ
    തുഞ്ചന്റെ കിളിമകള്‍ തുയിലുണര്‍ത്തും
    മലയാളത്തനിമയില്‍ മാനവരും
    മലയാളമണ്ണിന്നൊരുത്സവമായ്
    പൊന്നോണനിറവിന്റെ പൂക്കളമായ്
    വഞ്ചിപ്പാട്ടിന്റെ ആരവമായ്
    തുള്ളിക്കളിക്കുന്ന വള്ളങ്ങളും
    ശ്രാവണമാസത്തിന്‍ പൂനിലാവില്‍
    പൂത്തിരുവാതിര നൃത്തമാടി.

    കവിത ഇമേജാക്കി ഇടുന്നതു പോലെ യുണീക്കോഡ് ഫോണ്ടില്‍ ടൈപ്പ് ചെയ്തും പ്രസിദ്ധീകരിക്കണം. ഇനി ഇതാകട്ടെ അടുത്ത പടി.
    ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ. മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് യൂണിക്കോഡ് രൂപത്തില്‍ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ ഗൂഗിളിന്റെ ഈ സൗജന്യ സേവനം നമ്മെ സഹായിക്കും.

    ReplyDelete